
കേരള വാട്ടർ അതോറിറ്റിയിൽ ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്‌സ്മാൻ തസ്തികകളിലേക്ക് കേരള പി.എസ്.സി പുറത്തിറക്കിയ വിജ്ഞാപനം ഇന്ന് അവസാനിക്കും. ഇന്ന് രാത്രി പന്ത്രണ്ട് മണിവരെയാണ് അപേക്ഷിക്കാനാവുക. കേരളത്തിൽ സ്ഥിര സർക്കാർ ജോലി നേടാനുള്ള സുവർണാവസരമാണ് വന്നിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ എത്രയും പെട്ടെന്ന് അപേക്ഷ നൽകാൻ ശ്രമിക്കുക.
തസ്തികയും ഒഴിവുകളും
കേരള ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II, ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തിക ഇലക്ട്രീഷ്യൻ
ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II,
സ്ഥാപനം കേരള വാട്ടര്‍ അതോറിറ്റി
കാറ്റഗറി നമ്പർ 556/2025, 548/2025
അപേക്ഷ തീയതി 2026 ജനുവരി 14.
1. ഡ്രാഫ്റ്റ്സ്മാൻ
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 രൂപമുതൽ 83,000 രൂപവരെ ശമ്പളം ലഭിക്കും.
പ്രായ പരിധി: 18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം. ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007 നുമിടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യതകൾ: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ നിന്നും രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കിയ ശേഷം ലഭിച്ച ഡ്രാഫ്റ്റ്സ്മാൻ (സിവിൽ/മെക്കാനിക്കൽ) ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അല്ലെങ്കിൽ രണ്ടു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയ ശേഷം കേരള സർക്കാർ നൽകുന്ന സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് പരീക്ഷാ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.
ഇലക്ട്രീഷ്യൻ
ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,800 രൂപമുതൽ 59,300 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി: 18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത: എസ്എസ്എൽസി വിജയം. അല്ലെങ്കിൽ തത്തുല്യം. കൂടെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ നിന്നും ലഭിച്ച ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്ും, വയർമെൻ ലൈസൻസും ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



