ആരോഗ്യ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയില്‍ നിയമനം; 75,400 രൂപ ശമ്പളത്തില്‍ സ്ഥിര ജോലി

Spread the love

കേരള സർക്കാർ ആരോഗ്യ വകുപ്പിന് കീഴില്‍ സ്ഥിര ജോലി നേടാൻ അവസരം. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയില്‍ ഒബിസി വിഭാഗക്കാർക്കായാണ് പുതിയ നിയമനം നടക്കുന്നത്.

ആകെ ഒരു ഒഴിവാണുള്ളത്. താല്‍പര്യമുള്ളവർക്ക് കേരള പിഎസ് സി മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കാം.

അവസാന തീയതി: ഒക്ടോബർ 03

തസ്തികയും ഒഴിവുകളും

ആരോഗ്യ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ. ആകെ ഒഴിവുകള്‍ 01. ഒബിസി വിഭാഗക്കാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.

കാറ്റഗറി നമ്ബർ: 315/2025

പ്രായപരിധി

20 വയസ് മുതല്‍ 39 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 02.01.1989നും 01.01.2005നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

സയൻസ് വിഷയത്തില്‍ 50 ശതമാനം മാർക്കില്‍ കുറയാതെ പ്ലസ് ടു വിജയിച്ചിരിക്കണം.

ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആന്റ് ടെക്നോളജി/ മെഡിക്കല്‍ കോളജുകള്‍/ ആരോഗ്യ വകുപ്പ് നടത്തുന്ന ബ്ലഡ് ബാങ്ക് ടെക്നോളജിയിലുള്ള രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ് വിജയിച്ചിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,600 രൂപമുതല്‍ 75,400 രൂപവരെ ശമ്ബളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.