പതിനാല് തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിപ്പിച്ച് പി എസ് സി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പതിനാല് തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്ചർ, ലജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് രണ്ട് (തമിഴ്), കമ്പനി/ബോർഡ്/കോർപറേഷനുകളിൽ ടൈപ്പിസ്റ്റ് ക്ലാർക്ക്/ക്ലാർക്ക് ടൈപ്പിസ്റ്റ്, ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്, ജില്ലാ സഹകരണ ബാങ്കിൽ ഡ്രൈവർ, പ്ലാന്റേഷൻ കോർപറേഷനിൽ മെഡിക്കൽ ഓഫിസർ, കെഎംഎംഎല്ലിൽ ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ്, വിവിധ വകുപ്പുകളിൽ എൽഡിസി, കയർ മാർക്കറ്റിങ് ഫെഡറേഷനിൽ സെയിൽസ് അസിസ്റ്റൻറ് ഗ്രേഡ് രണ്ട് (ജനറൽ ആൻഡ് സൊസൈറ്റി) തുടങ്ങിയ തസ്തികകളിലേക്കാണു വിജ്ഞാപനം.
Third Eye News Live
0