
തിരുവനന്തപുരം: കേരള പി.എസ്.സി ആയ തസ്തികയിലേക്ക് എൻസിഎ വിജ്ഞാപനം പുറത്തിറക്കി. ജില്ല അടിസ്ഥാനത്തില്‍ ഈഴവ, ബില്ല, തിയ്യ വിഭാഗക്കാർക്ക് മാത്രമായി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്.
ഏഴാം ക്ലാസ് യോഗ്യതയില്‍ സ്ഥിര സർക്കാർ ജോലി നേടാനുള്ള അവസരമാണ് വന്നിട്ടുള്ളത്. യോഗ്യരായവർക്ക് പി.എസ്.സി വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നല്‍കാം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആയ പോസ്റ്റിലേക്ക് സ്ഥിര സർക്കാർ നിയമനം. ജില്ല അടിസ്ഥാനത്തില്‍ കാസർഗോഡാണ് ഒഴിവ് വന്നിട്ടുള്ളത്.
Name of post Ayah
Department Various
CATEGORY NO 608/2025
Application Deadline 14.01.2026
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,000 മുതല്‍ 50,200 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 39നും ഇടയില്‍ പ്രായമുള്ളവർക്ക് അവസരം. ഉദ്യോഗാർത്ഥികള്‍ 02.01.1986-നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം, എന്നാല്‍ ബിരുദം നേടിയിരിക്കുവാൻ പാടില്ല.
ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ നിന്നോ അല്ലെങ്കില്‍ 1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്‌ട് (1860-ലെ സെൻട്രല്‍ ആക്‌ട് XXI) അഥവാ 1955-ലെ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്‌ട് (1955-ലെ XII) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നോ അല്ലെങ്കില്‍ സർക്കാർ ഗ്രാന്റ് ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും ഗ്രാന്റ് ഇൻ എയ്ഡ് സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ‘കുട്ടികളുടെ ആയ’ ആയിട്ടുള്ള ഒരു വർഷത്തില്‍ കുറയാത്ത പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



