പിഎസ്‍സി നിയമനം: അധിക മാർക്ക് നൽകാൻ പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്തി; വടംവലി ഉൾപ്പെടെ 12 കായിക ഇനങ്ങൾ പട്ടികയിൽ, അറിഞ്ഞിരിക്കണം ഇവയെല്ലാം

Spread the love

 

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന തെരഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയിൽ 12 ഇനങ്ങൾ കൂടി ഉൾപ്പെടുത്തി. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന തെര‌ഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിനാണ് പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തത്.

 

മികച്ച കായിക താരങ്ങൾക്ക് അധികമാർക്ക് നൽകുന്നതിന് നിലിവുള്ള 40 കായിക ഇനങ്ങൾക്ക് പുറമെ 12 കായിക ഇനങ്ങൾ കൂടിയാണ് ഉൾപ്പെടുത്തുക. റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് ആന്റ് അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബോൾ എന്നിവയാണ് ഉള്‍പ്പെടുത്തുക.

 

വ്യാഴാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group