അറബിക് ടീച്ചര്‍ സ്ഥിര നിയമനം; 41300 രൂപ തുടക്ക ശമ്പളം; കേരള പി.എസ്.സി റിക്രൂട്ട്‌മെന്റ്‌

Spread the love

ഹൈസ്‌കൂൾ ടീച്ചർ (അറബിക്) നിയമനത്തിന് കേരള പി.എസ്.സി റിക്രൂട്ട്‌മെന്റ് പുറത്തിറക്കി. ജില്ല അടിസ്ഥാനത്തിലാണ് നിയമനം. ആകെ ഒരു ഒഴിവാണുള്ളത്. താൽപര്യമുള്ളവർക്ക് പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം.

video
play-sharp-fill

തസ്തികയും ഒഴിവുകളും

വിദ്യാഭ്യാസ വകുപ്പിൽ അറബിക് ഹൈസ്‌കൂൾ ടീച്ചർ റിക്രൂട്ട്‌മെന്റ്. ഇടുക്കി ജില്ലയിൽ നിലവിൽ 1 ഒഴിവാണ് വന്നിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 41300 രൂപമുതൽ 87,000 രൂപവരെ ശമ്പളം ലഭിക്കും. പുറമെ സർക്കാർ സർവീസുകാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾക്കും അവസരമുണ്ടായിരിക്കും.

പ്രായപരിധി

18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ 02/01/1985-നും 01/01/2007-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) മറ്റ് പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും ഉയർന്ന പ്രായപരിധിയിൽ നിയമാനുസ്യതമായ ഇളവുണ്ടായിരിക്കും.

യോ​ഗ്യത

അറബി ഭാഷയിലുള്ള ബിരുദമോ പാർട്ട് മൂന്നിൽ പാറ്റേൺ രണ്ടിലെ ഐച്ഛിക വിഷയങ്ങളിൽ അറബി ഒരു വിഷയമായെടുത്ത് നേടിയ ബിരുദമോ ഉണ്ടായിരിക്കണം. പ്രസ്തുത ബിരുദം കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയിരിക്കണം. കൂടാതെ കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ ബി.എഡ്./ബി.റ്റി/ എൽ .റ്റി.യും ഉണ്ടായിരിക്കണം.

അല്ലെങ്കിൽ

കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പൗരസ്ത്യഭാഷ (അറബി) പഠനത്തിലുള്ള ടൈറ്റിലും (പ്രസ്തുത ടൈറ്റിൽ ബന്ധപ്പെട്ട ബിരുദത്തിന്റെ പാർട്ട് 3 ന് തുല്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പക്ഷം) കേരള ഗവൺമെന്റ് പരീക്ഷാ കമ്മീഷണർ നൽകുന്ന ഭാഷാദ്ധ്യാപക പരിശീലന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട വിഷയത്തിൽ തന്നെ സിടെറ്റ്/നെറ്റ്/സെറ്റ്/എം.ഫിൽ/പി.എച്ച്.ഡി/ ഏതെങ്കിലും വിഷയത്തിൽ എം.എഡ് യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളെ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്ഥയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/

വിജ്ഞാപനം: CLICK