എൽ.ഡി. ക്ലാർക്ക് 489, ലാസ്റ്റ് ഗ്രേഡ് 719; പിഎസ്സി നിയമനം പേരിനു മാത്രം; നാലിലൊന്നായി കുറഞ്ഞ് എൽ.ഡി.സി ശുപാർശകൾ

Spread the love

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമനം നടക്കാറുള്ള എൽ.ഡി. ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സ് തസ്തികകളിൽ നിയമനം പേരിനു മാത്രം.

video
play-sharp-fill

ആദ്യ ആറുമാസം പിന്നിട്ടപ്പോൾ എൽ.ഡി. ക്ലാർക്കിന് 489, ലാസ്റ്റ് ഗ്രേഡിന് 719 എന്നിങ്ങനെയേ നിയമനശുപാർശ അയക്കാനായുള്ളൂ.

എൽ.ഡി. ക്ലാർക്കിന്റെ 2022-ലെ റാങ്ക്പട്ടികയിൽനിന്ന് ആദ്യ ആറുമാസം 2800 നിയമന ശുപാർശകളുണ്ടായിരുന്നു. ഇത്തവണ അതിന്റെ നാലിലൊന്നുപോലുമുണ്ടായില്ല. ലാസ്റ്റ് ഗ്രേഡ് സർവെന്റിനും സമാന സ്ഥിതിയാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഉദ്യോഗാർഥികൾക്ക് വിനയായെന്നാണ് വകുപ്പ് മേധാവികൾ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽ.ഡി.ക്ലാർക്കിൽ ഇതുവരെ നടന്ന 489 നിയമനശുപാർശകളിൽ 230-ഉം കഴിഞ്ഞ റാങ്ക്പട്ടികയിൽ നിന്നുള്ള കുടിശ്ശിക നികത്താനുള്ളതായിരുന്നു. 259 നിയമനശുപാർശകളേ ഇക്കാലയളവിൽ 14 ജില്ലകളിലുമായി പുതുതായുണ്ടായത്.

ലാസ്റ്റ് ഗ്രേഡ് സർവെന്റ്‌സിനും മൂവായിരത്തോളം നിയമനങ്ങൾ ആദ്യമാസങ്ങളിൽത്തന്നെ നടക്കാറുള്ളതാണ്. ഇത്തവണ അതിലും വലിയ കുറവാണുണ്ടായത്. പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന ഭരണപരിഷ്കാരവകുപ്പിന്റെ നിർദേശം മിക്ക വകുപ്പുകളും പാലിക്കുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പുചട്ടം വരുന്നതിനുമുൻപ്‌ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.