കേര പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് പുനര്‍നടീലിന് ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം; തുക ലഭിക്കുക കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിലെ കർഷകർക്ക്

Spread the love

തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനർ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബർ കർഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം,മലപ്പുറം, കണ്ണൂർ ജില്ലകളിലെ കർഷകർക്കാണ് തുക അനുവദിക്കുന്നത്.
ഉത്പാദനക്ഷമത കുറഞ്ഞ റബർ മരങ്ങള്‍ മുറിച്ചു മാറ്റി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതും, ഉത്പാദനക്ഷമത കൂടിയതുമായ ഇനങ്ങളുപയോഗിച്ചുള്ള മുപ്പതിനായിരം ഹെക്ടറിലെ പുനർനടീലാണ് സംസ്ഥാനത്ത് പദ്ധതിയിലൂടെ ലക്ഷ്യ വെയ്ക്കുന്നത്.
അമ്പതിനായിരത്തോളം റബർ കർഷകർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും. നിലവില്‍ 25 സെന്റ്‌ മുതല്‍ 5 ഹെക്ടർ വരെ കൃഷിയുള്ള കർഷകർക്ക് തങ്ങളുടെ 2 ഹെക്ടർ വരെയുള്ള റബ്ബർ പുനർ നടീലിനാണ് പദ്ധതിയിലുള്‍പ്പെടുത്തി ധനസഹായം നല്‍കുക.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ശാസ്ത്രീയ കൃഷിമുറകളില്‍ സാങ്കേതിക പരിജ്ഞാനവും ഇതോടൊപ്പം നല്‍കും. ഉല്പാദന ക്ഷമത കൂടിയ ഇനങ്ങളുപയോഗിക്കുന്നതിനാല്‍ കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യവർഷം അമ്പത്തയ്യായിരം, രണ്ടാം വർഷം ഇരുപതിനായിരം എന്ന രീതിയിലായിരിക്കും ധനസഹായം ലഭ്യമാക്കുക. ഇതോടൊപ്പം നിലവാരമുള്ള റബ്ബർ തൈകള്‍ ഉല്പാദിപ്പിക്കുന്നതിനു ഈ ജില്ലകളിലെ 30 നഴ്സറികള്‍ക്കു 6 ലക്ഷം രൂപ വരെ സബ്സിഡിയും അനുവദിക്കും.