
ഡല്‍ഹി: കേരളത്തില്‍ പ്രൈമറി സ്കൂളുകള്‍ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകള്‍ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂളുകള്‍ സ്ഥാപിക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം.
ഒരു കിലോമീറ്റർ ചുറ്റളവില്‍ എല്‍പി സ്‌കൂളുകള്‍ ഇല്ലെങ്കില്‍ അവിടെ എല്‍പി സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ അപ്പർ പ്രൈമറി സ്‌കൂളുകള്‍ ഇല്ലെങ്കില്‍ അവിടെ യു പി സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നുമാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തിരമായി സർക്കാർ എല്‍ പി സ്കൂള്‍ ആരംഭിക്കാൻ സുപ്രീംകോടതി ഉത്തരവിറക്കി. സ്വന്തം കെട്ടിടം ഇല്ലെങ്കില്‍ വാടകയ്ക്ക് കെട്ടിടത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ സ്‌കൂള്‍ ആരംഭിക്കണമെന്നാണ്ഉത്തരവ്.



