
കോവിഡ് കേസുകൾ വർധിക്കുന്നു; വാക്‌സിനേഷൻ മന്ദഗതിയിൽ; സംസ്‌ഥാനങ്ങളുടെ കൈവശമുള്ളത് 10.35 കോടി വാക്‌സിൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10.35 കോടിയിലധികം ഡോസ് വാക്സിനുകളാണ് സംസ്ഥാനങ്ങളുടെ കൈവശമുള്ളത്.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ഏറെ കരുതലോടെ നടത്തിയിരുന്ന വാക്‌സിനേഷൻ മന്ദഗതിയിലായതോടെയാണ് ഇത്രയധികം വാക്‌സിനുകൾ സംസ്ഥാനങ്ങൾക്ക് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നും രണ്ടും ഘട്ട വാക്‌സിനേഷൻ കരുതലോടെ ആരോഗ്യ വകുപ്പ് നടത്തിയെങ്കിലും മൂന്നാം ഘട്ടത്തിലെ സൂപ്പർ വാക്‌സിനേഷന് ഈ കരുതലുണ്ടായില്ല. 2021 ജനുവരി 16-നാണ് കോവിഡ് 19 വാക്‌സിനേഷന് കേന്ദ്രസർക്കാർ രാജ്യവ്യാപകമായി തുടക്കം കുറിച്ചത്.
ഇതുവരെ 193.53 കോടിയിലധികം ഡോസ് സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി. പുതിയ കണക്കനുസരിച്ച് 10,35,68,865 ഡോസ് കോവിഡ് വാക്‌സിൻ സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴുമുണ്ട്.
പ്രതിരോധ കുത്തിവയ്‌പ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75 ശതമാനം കേന്ദ്രസർക്കാർ സംഭരിക്കും.ഈ വാക്‌സിനുകൾ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകും.
കോവിഡ് വീണ്ടും വർധിക്കുമ്പോൾ ബൂസ്റ്റർ ഡോസ് ഉൾപ്പെടെ കാര്യക്ഷമമായി നൽകിയില്ലെങ്കിൽ രാജ്യം വീണ്ടും കടുത്ത പ്രതിരോധത്തിലേക്കാവും നീങ്ങുക.