സംസ്ഥാനത്ത് കനത്ത പോളിംഗ്; ഇതുവരെ രേഖപ്പെടുത്തിയത് 75.01 ശതമാനം പോളിംഗ്; 80 ശതമാനം പിന്നിട്ട് ഏഴ് മണ്ഡലങ്ങൾ; കുറവ് പോളിംഗ് കടുത്തുരുത്തിയിൽ

Spread the love

തിരുവനന്തപുരം: കേരളം വിധിയെഴുതുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി രേഖപ്പെടുത്താന്‍ ദശജനലക്ഷങ്ങള്‍ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയപ്പോള്‍ പോളിംഗ് ശതമാനത്തില്‍ വന്‍ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉച്ചവരെ ദൃശ്യമായത്.

video
play-sharp-fill

വൈകിട്ട് അഞ്ച് മണി വരെ ലഭിച്ച ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. ആകെ വോട്ടർമാരായ 2.71 കോടിയില്‍ 2.03 കോടി പേരും ഇതിനോടകം വോട്ട് രേഖപ്പെടുത്തി.

2021-ലെ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് ശതമാനമായ 74.06-നെ ഇന്ന് അഞ്ച് മണിക്ക് മുൻപ് തന്നെ കേരളം മറികടന്നു എന്നത് ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിംഗ് സമയം അവസാനിച്ചിട്ടും ബൂത്തുകൾക്ക് മുന്നിൽ നീണ്ട നിരയാണ്. ടോക്കൺ ലഭിച്ചവർക്ക് മാത്രമാണ് ഇനി വോട്ട് ചെയ്യാൻ അവസരം.