കോട്ടയം: ഗുണ്ടാപിരിവ് കൊടുക്കാത്തതിന്റെ വിരോധത്തിൽ സൂപ്പർവൈസറെ കൊലപ്പെടുത്താൻശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി മനീഷ് ഗോപിയെ മുംബൈയിൽ നിന്നും പിടിയിലായി.കറുകച്ചാൽ പോലീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി ഊമ്പിടി മഞ്ജു നേരത്തെ പിടിയിലായിരുന്നു. 2024 ൽ നിയമപരമായി മണ്ണെടുത്തുകൊണ്ടിരുന്ന സൈറ്റിലെ സൂപ്പർ വൈസർ സുജിത്തിനെ പ്രതികൾ അക്രമിക്കുക്കയിരുന്നു. മനീഷിനെ മുംബൈ പനവേലിൽ നിന്നും ചങ്ങനാശ്ശേരി ഡിവൈഎസ് പി വിശ്വനാഥൻ എ.കെ യുടെ നേതൃത്വത്തിലുള്ള കറുകച്ചാൽ പോലീസ് ഇൻസ്പെക്ടർ പ്രശോഭ് കെ.കെ., വാകത്താനം പോലീസ് ഇൻസ്പെക്ടർ അനീഷ് കുമാർ, സബ് ഇൻസ്പെക്ടർ ഷിബു, സിപി ഓമാരായ സുനോജ്, ഷെബിൻ പീറ്റർ എന്നിവർ ചേർന്നാണ്. പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.