
പരപ്പനങ്ങാടി: വക്കീൽ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ടു പവൻ സ്വർണാഭരണവും 18 ലക്ഷം രൂപയും കവർന്ന വീട്ടമ്മ പിടിയിൽ. മഞ്ജു, രമ്യ എന്നീ പേരുകളിൽ അറിയപ്പെടുന്ന കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശിനി ചമ്പയിൽ വിനിതയാണ് (36) അറസ്റ്റിലായത്.
സംഭവത്തില്‍ കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന വിനിതയുടെ ഭര്‍ത്താവ് രാഗേഷിന് നോട്ടീസ് നല്‍കിയതായും പൊലീസ് അറിയിച്ചു.വക്കീല്‍ ഗുമസ്തനുമൊന്നിച്ചുകഴിഞ്ഞത് മുന്‍നിര്‍ത്തി 2022-2024 കാലയളവിലാണ് വിനിത ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തത്.
പരപ്പനങ്ങാടി എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂരും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണ്‍ കാള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ സമാന സംഭവങ്ങള്‍ വേറെയും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുടെ നെറ്റ് വര്‍ക്ക് വ്യാപകമാണെന്നും പരപ്പനങ്ങാടി എസ്.എച്ച്.ഒ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group