ഉത്സവത്തിനിടെ എസ്ഐയെ സിപിഒയും സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദിച്ച് ഓടയിൽ തള്ളിയിട്ട സംഭവം;സി.പി.ഒയും സഹോദരനുമടക്കം മൂന്ന് പേർ പിടിയിൽ

Spread the love

തിരുവനന്തപുരം: നഗരൂരിൽ പൊലിസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. നഗരൂർ എസ്.ഐ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സി.പി.ഒ ചന്ദുവും സംഘവും ചേർന്ന് മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഒ ചന്ദു, ഇയാളുടെ സഹോദരൻ, മറ്റൊരു നാട്ടുകാരൻ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

video
play-sharp-fill

നഗരൂരിലെ ഒരു ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെയാണ് അക്രമസംഭവങ്ങൾ തുടങ്ങുന്നത്.ഉത്സവസ്ഥലത്ത് മദ്യപിച്ചെത്തിയ സി.പി.ഒ ചന്ദുവും സംഘവും ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് സംഘം ഇവരെ തടയുകയും അവിടെനിന്ന് പിടിച്ചുമാറ്റുകയും ചെയ്തിരുന്നു.

ഗാനമേള അവസാനിച്ചതിന് പിന്നാലെ പ്രതികൾ സംഘം ചേർന്ന് പൊലിസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐ അൻസറിനെ പ്രതികൾ ഓടയിലേക്ക് തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിൽ എസ്.ഐയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group