പോലീസ്മര്‍ദനം;സി.സി.ടിവി ദൃശ്യങ്ങള്‍ പുറംലോകം കാണാന്‍ നിമിത്തമായത്‌ എസ്‌.പിമാരായ അങ്കിത്‌ അശോകിന്റെയും ആര്‍. ഇളങ്കോയുടെയും ഇടപെടല്‍

Spread the love

 

തിരുവനന്തപുരം: പോലീസ്‌ സ്‌റ്റേഷനില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി.എസ്‌. സുജിത്തിനു ക്രൂരമര്‍ദനമേറ്റതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറംലോകം കാണാന്‍ നിമിത്തമായത്‌ എസ്‌.പിമാരായ അങ്കിത്‌ അശോകിന്റെയും ആര്‍. ഇളങ്കോയുടെയും ഇടപെടല്‍. 2023 ഏപ്രില്‍ അഞ്ചിനു നടന്ന കസ്‌റ്റഡി മര്‍ദനത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെടാതിരുന്നതില്‍ അന്നത്തെ തൃശൂര്‍ എസ്‌.പി. അങ്കിത്‌ അശോകിന്റെ ഇടപെടല്‍ നിര്‍ണായകമായി.

ദൃശ്യങ്ങള്‍ ലഭിക്കാന്‍ നിയമപോരാട്ടം നടത്തിയ സുജിത്തിന്‌ അനുകൂലമായിട്ടായിരുന്നു സംസ്‌ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ്‌.ഇതേ സമയത്താണ്‌ തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തേത്തുടര്‍ന്ന്‌ അങ്കിത്‌ അശോകന്‍ തെറിച്ചത്‌. പകരം ആര്‍. ഇളങ്കോ എസ്‌.പിയായി ചുമതലയേറ്റു.

വിവരാവകാശ കമ്മിഷന്‍ ഉത്തരവിനെതിരേ അപ്പീലിനു പോകേണ്ടെന്നായിരുന്നു ഇളങ്കോയുടെ തീരുമാനം. നിലവില്‍ പോലീസ്‌ സൈബര്‍ വിഭാഗം എസ്‌.പിയാണ്‌ അങ്കിത്‌ അശോകന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ എസ്‌.പി. ഇളങ്കോ ഉടന്‍ കേന്ദ്ര പോലീസ്‌ അക്കാഡമിയിലേക്ക്‌ ഡെപ്യൂട്ടേഷനില്‍ പോകും. അദ്ദേഹത്തിനു പകരം പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ എ.ഐ.ജി: ജി. പൂങ്കുഴലി തൃശൂര്‍ എസ്‌.പിയാകുമെന്നാണ്‌ സൂ