
കോട്ടയം: സുഹൃത്തിന്റെ മരണശേഷം ഭാര്യയുടെ ചെക്ക് ബുക്ക് കൈക്കലാക്കി വ്യാജ ഒപ്പിട്ട് 25 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ചയാളെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.കുളത്തൂർ സ്വദേശി ടോമി (52) ആണ് പിടിയിലായത്.
2024 ലാണ് കേസിനാസ്പദമായ സംഭവം.
പരാതിക്കാരിയും ഭർത്താവും ഏറ്റുമാനൂർ ഭാഗത്ത് ഹോട്ടൽ ബിസ്സിനസ് നടത്തിവരികയായിരുന്നു.ഭർത്താവു മരണപ്പെട്ടു പോയതിനു ശേഷം ഇവരുടെ സുഹൃത്തായ പ്രതി പരാതിക്കാരിയടെ പേരിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു ചെക്ക് കൈക്കലാക്കി. വ്യാജ ഒപ്പിട്ട് 25 ലക്ഷം കളക്ഷന് തിരുവനന്തപുരം ബ്രാഞ്ചിലേക്ക് അയച്ചു.
ബാങ്കിൽ നിന്നുമാണ് വിവരം പരാതിക്കാരി അറിഞ്ഞത്. തുടർന്ന് കുറവിലങ്ങാട് പോലീസ് വിവരത്തിന് കേസ് രാജ്സ്റ്റർ ചെയ്തു.വിശദമായ അന്വേഷണത്തിന് ശേഷം ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group