കർത്താവേ ഇത് ഞങ്ങൾ എടുക്കുവാണ്; മലയാറ്റൂരിലെത്തി ആദ്യം പ്രാർത്ഥിച്ചു; പിന്നാലെ ഭണ്ഡാരം തുറന്ന് മോഷണം;ഒടുവിൽ പോലീസ് വലയിൽ

Spread the love

കൊച്ചി: മലയാറ്റൂർ കുരിശുമുടി പള്ളിയിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ.ഒക്കൽ സ്വദേശി പ്രവീൺ, കോടനാട് സ്വദേശി ജിതേഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

പള്ളിയിലെത്തി പ്രാർത്ഥിച്ച ശേഷമായിരുന്നു ഇവർ മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളിൽ കാണാം. ഭണ്ഡാരത്തിൽ നിന്ന് 15,000രൂപയാണ് മോഷ്ടിച്ചത്. സിസി‌ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.