വാട്സാപ്പിൽ സൗഹൃദമുണ്ടാക്കി, ചാറ്റുകൾ കാണിച്ച് ഭീഷണിപ്പെടുത്തി; യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു;പിടികിട്ടാപ്പുള്ളിയെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തു

Spread the love

തൃശൂര്‍: വാട്‌സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച യുവതിയുമായി നടത്തിയ ചാറ്റുകള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയും നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തില്‍ 2022ല്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

video
play-sharp-fill

എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടില്‍ സിറാജ് (26) നെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ സൈബര്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി എസ് സുജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ സിവി, പൊലീസ് ഓഫീസര്‍മാരായ അനീഷ്, ഷിബു, വാസു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.