ഒരു തവണത്തേക്ക് ക്ഷമിക്കാം, പതിവ് ആയാലോ….! പൊലീസിനെ വെല്ലുവിളിച്ച് സ്റ്റേഷന് മുന്നിൽ അഭ്യാസ പ്രകടനം നടത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവിനെ കയ്യോടെ പൊക്കി കേരളാ പൊലീസ് ; ലൈസൻസും ആർ.സി ബുക്കും റദ്ദാക്കാനുള്ള നടപടികൾ പുറകെ വരുമെന്ന് പൊലീസ് :വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നമ്പർ പ്ലേറ്റ് ഇല്ലാത്തതിന് പൊലീസ് കേസെടുത്ത് വിട്ടുകൊടുത്ത ബൈക്കുമായി യുവാവ് പൊലീസ് സ്റ്റേഷന് മുന്നിൽ അഭ്യാസ പ്രകടനം നടത്തുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നത്.
അവനെ പിടിക്കാൻ ഏമാന്മാർക്ക് ഉടൽവിറയ്ക്കും. അവൻ നാലാം ദിവസം സ്റ്റേഷനിൽ നിന്നും പൊടിതട്ടി ഇറങ്ങി പോകും. പിടിച്ചവനെ ഐസ് പെട്ടിയിൽ കിടത്തും എന്ന ഭീഷണിയോടെ ഈ വീഡിയോ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യുവാവിനെ ബൈക്കടക്കം കയ്യോടെ കേരളാ പൊലീസ് പൊക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു തവണത്തേക്ക് ക്ഷമിക്കാം. പതിവ് ആയാലോ എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാവിനെ പിടികൂടിയതിനൊപ്പം ലൈസൻസും ആർ.സി ബുക്കും റദ്ദ് ചെയ്യാനുള്ള നടപടികൾ പുറകെ വരുമെന്നും പൊലീസ് പറയുന്നു.
തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾക്കിടെ കൊല്ലം പരവൂർ സ്റ്റേഷന് മുന്നിൽ നടത്തുന്ന ബൈക്ക് പ്രകടനത്തിന്റെ വീഡിയോയാണ് വൈറലായത്.കൊല്ലംപരവൂർ തീരദേശപാതയിൽ നിന്നു പൊലീസ് ബൈക്ക് പിടികൂടുന്നത് മുതൽ മൊബൈൽ ഫോണിൽ രഹസ്യമായി ചിത്രീകരിച്ചിട്ടുണ്ട്.
ദൃശ്യങ്ങളിൽ കേന്ദ്രസേനയെയും കാണാം. നമ്പർ പ്ലേറ്റില്ലാത്ത സ്‌പോർട്‌സ് ബൈക്ക് സ്റ്റേഷനിലേക്ക് പൊലീസുകാരൻ ഓടിച്ചുപോകുന്നതും വീഡിയോയിലുണ്ട്. സ്റ്റേഷനിൽനിന്ന് ബൈക്ക് യുവാവ് പുറത്തേക്ക് ഇറക്കുന്നതാണ് യുവാവ് പങ്കുവെച്ച വീഡിയോയിലെ അടുത്ത ദൃശ്യം. റോഡിലേക്കിറക്കിയ ഉടൻ ബൈക്ക് ഓടിച്ച യുവാവ് പിൻവശത്തെ ടയർ പൊക്കി ഓടിച്ചുപോകുന്നതുമാണ് ദൃശ്യത്തിലുള്ളത്.