play-sharp-fill
‘അ‌മ്മ ഡ്യൂട്ടിയ്ക്ക് പോയിട്ട് വരാം വാവേ’; സ്നേഹസാന്ദ്രമായ വീഡിയോ പങ്കുവച്ച് കേരള പൊലീസ്

‘അ‌മ്മ ഡ്യൂട്ടിയ്ക്ക് പോയിട്ട് വരാം വാവേ’; സ്നേഹസാന്ദ്രമായ വീഡിയോ പങ്കുവച്ച് കേരള പൊലീസ്

കേരള പൊലീസി​ന്റെ ​ഫെയ്സ്ബുക്ക് പേജിൽ രസകരമായ കുറിപ്പുകളും ദൃശ്യങ്ങളും വരാറുണ്ട്. പൊതുജനത്തിന് അ‌വബോധം നൽകുന്ന ​ട്രോളുകളും പേജിൽ പങ്കുവയ്ക്കാറുണ്ട്. ഇന്നലെ കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചൊരു വീഡിയോ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ഡ്യൂട്ടിക്ക് പോകാനിറങ്ങുന്ന വനിതാ പൊലീസ് തന്‍റെ കുഞ്ഞിനോട് യാത്ര ചോദിക്കുന്നതാണ് വീഡിയോയിൽ.

പ്രായമായൊരു സ്ത്രീയാണ് കുഞ്ഞിനെയെടുത്തിരിക്കുന്നത്. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞ് ഡ്യൂട്ടിക്ക് പോകാൻ വേണ്ടി അമ്മ ഒരുങ്ങിയിറങ്ങുമ്പോള്‍ കുസൃതിയോടെ അമ്മയോട് ചിണുങ്ങുന്നതാണ് വീഡിയോയിൽ. നിരവധി പേരാണ് ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുന്നത്.

മക്കളെ ഉള്‍പ്പെടെ വേണ്ടപ്പെട്ടവരില്‍ നിന്നെല്ലാം അകന്ന് കര്‍ത്തവ്യ നിര്‍വഹണം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി ഈ വീഡിയോ സമര്‍പ്പിക്കുന്നുവെന്നാണ് കേരള പൊലീസ് ഒഫീഷ്യല്‍ പേജ് വീഡിയോയ്ക്ക് താഴെ തന്നെ കമന്‍റ് ബോക്സില്‍ കുറിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group