
കേരളാ പൊലീസ് തലപ്പത്ത് അഴിച്ചു പണി…! ടി കെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍; മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപി; ബല്‍റാം കുമാര്‍ ഉപാധ്യായ ജയില്‍ മേധാവി
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി.
ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടി കെ വിനോദ് കുമാറിനെ വിജിലൻസ് ഡയറക്ടറായി നിയമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപിയാകും. കെ. പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയര്‍ ഫോഴ്സിലേക്കാണ് മാറ്റം.
ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി. കൊച്ചി കമ്മീഷണര്‍ സേതുരാമനെയും മാറ്റി. എ. അക്ബര്‍ കൊച്ചി കമ്മീഷണറാകും.
സേതുരാമൻ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്‍കി.
എംആര്‍ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
Third Eye News Live
0