സമയം തീരുന്നു; കേരള പൊലീസില്‍ സ്പെഷ്യല്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്; നൂറിലധികം ഒഴിവുകള്‍; അപേക്ഷ ഡിസംബര്‍ മൂന്ന് വരെ

Spread the love

തിരുവനന്തപുരം: കേരള പൊലിസിന്റെ ബാൻഡ് യൂണിറ്റ് ഡിപ്പാർട്ട്മെന്റിലേക്ക് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. കേരള പി.എസ്.സി നടത്തുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണിത്.

video
play-sharp-fill

സംസ്ഥാന തലത്തില്‍ നൂറിലധികം ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ കേരള പി.എസ്.സിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈനായി അപേക്ഷിക്കണം.

തസ്തിക പൊലിസ് കോണ്‍സ്റ്റബിള്‍ (ബാൻഡ്/ ബ്യൂഗ്ലർ/ ഡ്രമ്മർ)
സ്ഥാപനം കേരള പൊലിസ് (ബാൻഡ് യൂണിറ്റ്)
ഒഴിവുകള് 108
കാറ്റഗറി നമ്പർ 419/2025
അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബർ 03
തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലിസ് (ബാൻഡ് യൂണിറ്റ്) കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്. (ബാൻഡ്/ ബ്യൂഗ്ലർ/ ഡ്രമ്മർ) ഒഴിവുകളാണ് വന്നിട്ടുള്ളത്. സംസ്ഥാനതലത്തില്‍ 108 ഒഴിവുകളാണുള്ളത്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 രൂപമുതല്‍ 66,800 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 26 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 02.01.1999 നും 01.01.2007-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

ഉയർന്ന പ്രായപരിധി മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് 29 വയസ്സായും പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് 31 വയസ്സായും വിമുക്ത ഭടൻമാരായ ഉദ്യോഗാർത്ഥികള്‍ക്ക് 41 വയസ്സായും നിജപ്പെടുത്തിയിരിക്കുന്നു.

യോഗ്യത

പ്ലസ് ടു പരീക്ഷയോ തത്തുല്യപരീക്ഷയോ പാസ്സായിരിക്കണം.

സംസ്ഥാന/കേന്ദ്ര സർക്കാരിന് കീഴില്‍ രജിസ്ട്രേഷനുള്ള ഒരു സ്ഥാപനം/ബാൻഡ് ട്രൂപ്പില്‍ നിന്ന് പോലീസ് ബാൻഡ് യൂണിറ്റിന്റെ ബാൻഡ്, ബ്യൂഗിള്‍, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങള്‍ എന്നിവ വായിക്കുന്നതില്‍ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും വനിതാ ഉദ്യോഗാർത്ഥികളും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാൻ അർഹരല്ല.

ശാരീരിക യോഗ്യതകള്‍

ഉയരം: 168 cm ല്‍ കുറയരുത്. നെഞ്ചളവ്: കുറഞ്ഞത് 81 സെ.മീ ഉം, കുറഞ്ഞത് 5 സെ.മീ വികാസവും.

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് കുറഞ്ഞത് 161 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും മതിയാകുന്നതാണ്.

കായികക്ഷമതാ പരീക്ഷ

എല്ലാ ഉദ്യോഗാർത്ഥികളും നാഷണല്‍ ഫിസിക്കല്‍ എഫിഷ്യൻസി ടെസ്റ്റിലെ വണ്‍ സ്റ്റാർ നിലവാരത്തിലുളള 8 ഇനങ്ങളില്‍ ഏതെങ്കിലും 5 എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.

ഇനങ്ങള്‍ യോഗ്യത
100 മീറ്റർ ഓട്ടം 14 സെക്കന്റ്
ഹൈ ജംപ് 132.2 സെ.മീ.
ലോംഗ് ജംപ് 457.2 സെ.മീ.
പുട്ടിംഗ് ദ ഷോട്ട് (7264.ഗ്രാം) 609.6 സെ.മീ.
ത്രോയിംഗ് ദി ക്രിക്കറ്റ് ബാള്‍ 6096 സെ.മീ.
റോപ് ക്ലൈമ്ബിംഗ് (കൈകള്‍ മാത്രം ഉപയോഗിച്ച്‌) 365.8 സെ.മീ
പുള്‍ അപ് അഥവാ ചിന്നിംഗ് 8 തവണ
1500 മീറ്റർ ഓട്ടം 5 മിനിട്ടും 44 സെക്കന്റും
അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/