സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആലുവയിൽ അഞ്ചു വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വേദന പങ്കുവെച്ച് കേരളാ പോലീസ്.
ചാന്ദ്നിയെ ജീവനോടെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാനുള്ള ശ്രമം വിഫലമായെന്ന് പോലീസ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മകളെ മാപ്പ് എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. കുട്ടിയെ തട്ടികൊണ്ടുപോയ പ്രതി അറസ്റ്റിലായെന്നും പോലീസ് കുറിപ്പിൽ പറയുന്നുണ്ട്.
ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ അഞ്ചു വയസുകാരിയായ മകൾ ചാന്ദ്‌നിയെ കഴിഞ്ഞ ദിവസമാണ് അസ്ഫാക് തട്ടിക്കൊണ്ട് പോയത്.
സ്‌കൂൾ അവധിയായതിനാൽ കുട്ടികൾ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പോലീസിന്റെ പിടിയിലാകുന്നതിന് മുമ്പ് തന്നെ ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിക്കുകയായിരുന്നു.