video
play-sharp-fill
200 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി; ഒരാള്‍ക്കെതിരെ കേസെടുത്തു

200 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി; ഒരാള്‍ക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകന്‍

ഇടുക്കി: ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി വില്‍പ്പന നടത്താന്‍ തയ്യാറാക്കിയ കോടയും ചാരായവും പിടികൂടി.
കാഞ്ചിയാര്‍ വില്ലേജില്‍, കോഴിമല ബാലവാടി കരയില്‍, മഠത്തില്‍ പറമ്പില്‍ വീട്ടില്‍ ജോസഫ് മകന്‍ റെജി (40 വയസ്സ്) എന്നയാള്‍ താമസിക്കുന്ന വീടിന് സമീപമുള്ള പുരയിടത്തില്‍ നിന്ന് 2OO ലിറ്റര്‍ കോടയും 1O ലിറ്റര്‍ ചാരായവുമാണ് കട്ടപ്പന എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി ബിനുവും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്.
റെജിയെ പ്രതിയാക്കി അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുവാന്‍ സാധിച്ചിട്ടില്ല.

 

പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലാം, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സൈജു മോന്‍ ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജയകുമാര്‍ പിസി, ജയിംസ് മാത്യൂ, ജസ്റ്റിന്‍ പി, ജോസഫ്, സജിമോന്‍ രാജപ്പന്‍, ഡെന്നിസണ്‍ ജോസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group