play-sharp-fill
വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇനി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ട ; ‘പോല്‍ ആപ്പ് ‘ മതി ; ജി ഡി എന്‍‍ട്രി മൊബൈലിൽ കിട്ടും ; കാര്യങ്ങൾ എളുപ്പമാക്കി പോലീസ് ; അറിയേണ്ടതെല്ലാം

വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇനി പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ട ; ‘പോല്‍ ആപ്പ് ‘ മതി ; ജി ഡി എന്‍‍ട്രി മൊബൈലിൽ കിട്ടും ; കാര്യങ്ങൾ എളുപ്പമാക്കി പോലീസ് ; അറിയേണ്ടതെല്ലാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹനം അപകടത്തിൽ പെട്ടാൽ ഇനി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി കഷ്ടപ്പെടേണ്ട.സ്റ്റേഷനില്‍ പോകാതെ തന്നെ ജിഡി(ജനറല്‍ ഡയറി) എന്‍‍ട്രി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും.

പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലൂടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയ്യേണ്ടത് ഇങ്ങനെ,

സേവനം ലഭ്യമാകാന്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാര്‍‍ നമ്പര്‍‍ നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒരിക്കല്‍ റജിസ്ട്രേഷന്‍‍ നടത്തിയാല്‍ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങള്‍‍ക്കും അതുമതിയാകും. വാഹനങ്ങളുടെ ഇന്‍ഷൂറന്‍‍സിന് GD എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തെരഞ്ഞെടുത്ത് അതില്‍ അപേക്ഷകന്റെയും, ആക്‌സിഡന്റ് സംബന്ധമായതുമായ വിവരങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്.

അപേക്ഷയിന്മേല്‍ പോലീസ് പരിശോധന പൂര്‍ത്തിയായ ശേഷം ജി ഡി എന്‍‍ട്രി ഡൌണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്.