
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരക്കുള്ള ഇടങ്ങളില്‍ വേഗമെത്താൻ ഇലക്ട്രിക്ക് ഹോവര്‍ ബോര്‍ഡുമായി പൊലീസ്.തിരക്കുള്ള സ്ഥലങ്ങളില്‍ ഇനി സിറ്റി പൊലീസ് റോന്ത് ചുറ്റുക
ഇനി ഇലക്ട്രിക്ക് ഹോവര്‍ ബോര്‍ഡുകളിലായിരിക്കും.ഓണാഘോഷത്തോടനുബന്ധിച്ച് ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് പട്രോളിങ്ങിന്റെ ഉദ്ഘാടനം മാനവീയം വീഥിയില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സി നാഗരാജു ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ഓടിച്ച് പട്രോളിങ് നടത്തി നിര്‍വഹിച്ചു.
നിലവിലെ പൊലീസിൻ്റെ ബൈക്ക്, ജീപ്പ് പട്രോളിങ് വാഹനങ്ങള്‍ക്ക് ആള്‍ക്കൂട്ടങ്ങള്‍ക്ക് ഇടയിലൂടെ സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ കാല് നടയാത്രക്കാരുടെ സുരക്ഷ, അനധികൃത പാര്‍ക്കിംഗ് സാമൂഹ്യ വിരുദ്ധശല്യം എന്നിവ ഒഴിവാക്കുന്നതിനും ഒപ്പം പൊലീസിന്റെ സാന്നിധ്യം ഉറപ്പ് വരുത്താനും ആണ് ഹോവര്‍ പട്രോളിങ് സംവിധാനം ഉപയോഗിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പൊലീസ് ഉദ്യോഗസ്ഥന് നിന്നുകൊണ്ട് ഇതില്‍ പട്രോളിങ് നടത്താൻ സാധിക്കുന്ന രണ്ടു ചെറിയ വീലുകളും ഹാൻഡിലും നില്‍ക്കുന്നതിനുള്ള പ്ലാറ്റ്ഫോമും അടങ്ങിയ സെല്‍ഫ് ബാലൻസിങ് സംവിധാനമുള്ള ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ആണ് ഇതിനായി ഉപയോഗിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥന്റെ ശരീര ചലനങ്ങള്‍കൊണ്ട് വേഗത കൂട്ടാനും കുറയ്ക്കാനും സാധിക്കും.ഇതില്‍ ബീക്കണ്‍ ലെറ്റും എല്‍ഇഡി ഹെഡ് ലൈറ്റും ഉണ്ട്. 20 കിലോമീറ്റര്‍ വേഗതയിലും 120 കിലോ ഭാരം വഹിച്ചുകൊണ്ടു സഞ്ചരിക്കാനും ഹോവര്‍ ബോര്‍ഡുകള്‍ക്ക് കഴിയും.നിലവില്‍ കൊച്ചി സിറ്റി പൊലീസ് ഇത്തരത്തിലുള്ള ഹോവര്‍ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്.