play-sharp-fill
പൊലീസുകാർ മാവേലി വേഷം കെട്ടാൻ നിൽക്കണ്ട ; മാവേലി ആകാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്

പൊലീസുകാർ മാവേലി വേഷം കെട്ടാൻ നിൽക്കണ്ട ; മാവേലി ആകാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പൊലീസുകാർ മാവേലി വേഷം കെട്ടേണ്ടെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്.ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മാവേലി വേഷം വേണമെന്ന് നിർദ്ദേശം ഉയർന്നിരുന്നു.


എന്നാൽ ഈ നിർദ്ദേശത്തിനെതിരെ പൊലീസിനുള്ളിൽ വിമർശനം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഉദ്യോഗസ്ഥർ മാവേലി വേഷം കെട്ടേണ്ടതില്ല. മാവേലി ആകാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ടെന്നും കമ്മീഷണർ നിർദേശം നൽകി.

പ്രധാന ജംഗ്ഷനുകളിൽ മാവേലിയുടെ വേഷം കെട്ടി നിന്ന് കോവിഡ് ബോധവൽക്കരണം നടത്തണമെന്ന് കഴിഞ്ഞ ദിവസമാണ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായ നിർദ്ദേശം നൽകിയത്.

തിരുവനന്തപുരം സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളിലാണ് ഇന്ന് കോവിഡ് ബോധവൽക്കരണം നടത്താൻ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.