
ഭാര്യയെ കാണാനില്ലെന്ന് ഭർത്താവിന്റെ പരാതി ; അന്വേഷണത്തിനിടയിൽ യുവതിയും 21കാരനും മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത് വിഷം കഴിച്ച് ; ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ യുവതിയും സുഹൃത്തും മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത് വിഷം കഴിച്ച്. കുറ്റൂർ തെങ്ങേലി സ്വദേശികളായ ജയന്തി (25), വിഷ്ണു (21) എന്നിവരാണ് വിഷം കഴിച്ച് മൊഴി നൽകാൻ സ്റ്റേഷനിലെത്തിയത്.ർ
ഇതേ തുടർന്ന് ഇവരെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റൂർ സ്വദേശിയായ നിതിന്റെ ഭാര്യയാണ് ജയന്തി. തിങ്കളാഴ്ച രാത്രിയോടെ ജയന്തിയെ കാണാതായി എന്നാണ് നിതിൻ പൊലീസിൽ പരാതി നൽകിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ അന്വേഷണം നടക്കുന്നതിനിടെയിലാണ് ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ജയന്തി സുഹൃത്തിനൊപ്പം മൊഴി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ വിഷം കഴിച്ചെന്ന് ഇരുവരും പൊലീസിനെ അറിയിക്കുകയായിരുന്നു
ഉടൻ പൊലീസ് ജീപ്പിൽ താലൂക്കാശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും സ്വകാര്യ മെഡിക്കൽ കോളേജിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. യുവതി അബോധാവസ്ഥയിൽ തന്നെ തുടരുകയാണ്.
നിതിനാണ് യുവതിയുടെ സഹായത്തിനായി മെഡിക്കൽ കോളേജിൽ ഒപ്പമുള്ളതെന്ന് തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ പി.എസ്.വിനോദ് പറഞ്ഞു.