“വിളിച്ചിട്ട് അച്ഛൻ മിണ്ടുന്നില്ല”; അർദ്ധരാത്രിയിൽ സഹായമഭ്യർത്ഥിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്

Spread the love

 

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പൊലീസ് സ്റ്റേഷൻ വളപ്പിലേക്ക് ഒരു കാർ പാഞ്ഞെത്തുന്നതും വാഹനത്തിൽ നിന്നും നിലവിളി കേള്‍ക്കുന്നതും. അബേധാവസ്ഥയിലായ പിതാവിനെ ആശുപത്രിയിലേക്ക് എത്തിക്കാൻ സഹായമഭ്യർത്ഥിച്ച് എത്തിയ കുടുംബത്തിന് പൊലീസ് രക്ഷകരായി.

കാസർകോട് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് ഒരു കുടുംബത്തിന്‍റെയാകെ പ്രാർത്ഥനയ്ക്ക് പൊലീസ് തുണയായത്. ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി ഒരു മണിയോടെ മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് ഒരു കാർ കുതിച്ചെത്തി. വാഹനത്തിൽ ഉണ്ടായിരുന്നവർ നിലവിളിക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഒരു നിമിഷം പകച്ചു പോയ പോലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് വാഹനത്തിന്റെ അടുത്തേക്ക് ചെന്നു.

കാറിനകത്ത് ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതാണ് അവർ കണ്ടത്. കാര്യം തിരക്കിയപ്പോൾ ” സാർ ഞങ്ങളുടെ അച്ഛനെ ആശുപത്രിയിൽ കാണിച്ചു വരുന്ന വഴിയാണ്.

ഇപ്പോൾ അച്ഛൻ വിളിച്ചാൽ മിണ്ടുന്നില്ല. ഞങ്ങൾ വന്ന വണ്ടിയിൽ പെട്രോൾ കുറവാണ്. ആശുപത്രിയിൽ എത്താനാവില്ല. സഹായിക്കണം ..” അബോധാവസ്ഥയിൽ കിടക്കുന്നയാളെ കെട്ടിപ്പിടിച്ചുകൊണ്ട് കാറിൽ ഉണ്ടായിരുന്ന ഒരാൾ കരഞ്ഞുകൊണ്ട് പറഞ്ഞു. പിന്നെ സമയം പാഴാക്കിയില്ല. പോലീസ് സ്റ്റേഷനിലെ വാഹനത്തിൽ അത്യാസന്ന നിലയിലായിരുന്ന രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും കയറ്റി ഉടനടി തന്നെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു. ഞങ്ങളിൽ ഉള്ള വിശ്വാസം ഇനിയും കാത്തുസൂക്ഷിക്കുമെന്ന ഉറപ്പോടെ … നന്ദി.. സ്നേഹം ..😍