
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മലയാളികളുടെ ഫുട്ബോൾ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയതെന്ന് കേരള പൊലീസ്. ഫുട്ബോൾ ആരവം ഒഴിഞ്ഞു. ഇനി നിരത്തുകളിൽ ഉയർത്തിയിരിക്കുന്ന ബോർഡുകളും കട്ടൗട്ടുകളും എത്രയും വേഗം നീക്കം ചെയ്യാൻ മുന്നറിയിപ്പുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാളികളുടെ ഫുട്ബോൾ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയത്. കേരളത്തിലെ ആരാധകരെ നെയ്മറും അർജന്റീനയും വരെ ഏറ്റെടുത്തുകഴിഞ്ഞു.
ഫുട്ബോൾ ആരവം ഒഴിഞ്ഞു. ഇനി നിരത്തുകളിൽ ഉയർത്തിയിരിക്കുന്ന ബോർഡുകളും കട്ടൗട്ടുകളും എത്രയും വേഗം നീക്കം ചെയ്താണ് നമ്മൾ യഥാർത്ഥ ആരാധകരാണെന്ന് തെളിയിക്കേണ്ടത്.
കാല്പന്തുകളിയോടുള്ള ആവേശവും ഉത്സാഹവും ഈ സാമൂഹ്യ ഉത്തരവാദിത്തം നിർവഹിക്കുന്നതിനും ഒപ്പമുണ്ടാകട്ടെ…