video
play-sharp-fill
സംസ്ഥാന പൊലീസിലും വൻ അഴിച്ചുപണി; പതിനഞ്ച്  സിഐമാർ ഡിവൈഎസ്പിമാരാകും; 36 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; കാഞ്ഞിരപ്പള്ളി സിഐ റിജോ പി ജോസഫ് കൊച്ചി ട്രാഫിക് ഡിവൈഎസ്പിയാകും; മനോജ് കുമാർ പി.വി കോട്ടയം  വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയാകും

സംസ്ഥാന പൊലീസിലും വൻ അഴിച്ചുപണി; പതിനഞ്ച് സിഐമാർ ഡിവൈഎസ്പിമാരാകും; 36 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; കാഞ്ഞിരപ്പള്ളി സിഐ റിജോ പി ജോസഫ് കൊച്ചി ട്രാഫിക് ഡിവൈഎസ്പിയാകും; മനോജ് കുമാർ പി.വി കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയാകും

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി.

പതിനഞ്ച് സിഐമാർ ഡിവൈഎസ്പിമാരാകും. 36 ഡിവൈഎസ്പിമാർക്കാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ റിജോ പി.ജോസഫ് അടക്കം 15 ഇൻസ്പെക്ടർമാർ ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ ഉത്തരവ് പുറത്തിറക്കി. റിജോ പി.ജോസഫ് (കൊച്ചി ട്രാഫിക് രണ്ട് ( ഈസ്റ്റ് ) ,സി.രാജീവ് കുമാർ (കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ), ടി. മനോജ് (ക്രൈം ബ്രാഞ്ച് മലപ്പുറം ), കെ.വി ബാബു ( ജില്ലാ ക്രൈം ബ്രാഞ്ച് കണ്ണൂർ ), വി.എസ് ബൈജു (തിരുവനന്തപുരം ട്രാഫിക് നോർത്ത് ) , ബിജു വി നായർ (അമ്പലപ്പുഴ ) , കെ.ജെ പീറ്റർ (ക്രൈം ബ്രാഞ്ച് കൊച്ചി ) , വി.വി ലതീഷ് (നാദാപുരം), എ. പ്രസാദ് (എസ്.എസ്.ബി ഇന്റേണൽ സെക്യൂരിറ്റി ) , എം.യു ബാലകൃഷ്ണൻ (നർക്കോടിക്ക് സെൽ വയനാട് ), കെ.ജി അനീഷ് (കണ്ണൂർ ക്രൈം ബ്രാഞ്ച് ), പി. പ്രമോദ് (കോഴിക്കോട് റൂറൽ ), പി.അബ്ദുൾ ബഷീർ ( മലപ്പുറം) , എസ്.പി സുന്ദരേശൻ (തൃശൂർ എസ്.എസ്.ബി.

നാല് ഡിവൈഎസ്പിമാരെ അഡീഷണൽ എസ്പി മാരായ പ്രമോട്ട് ചെയ്തിട്ടുമുണ്ട്. ഇതുകൂടാതെ 36 ഡിവൈഎസ്പി മാരെ സ്ഥലംമാറ്റി ഉള്ള ഉത്തരവും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.