video
play-sharp-fill
‘ഡി-ഡാഡ്’ എത്തുന്നു: കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിതമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിപ്പിക്കാനും കേരള പൊലീസിന്‍റെ ‘ഡി-ഡാഡ്’

‘ഡി-ഡാഡ്’ എത്തുന്നു: കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിതമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിപ്പിക്കാനും കേരള പൊലീസിന്‍റെ ‘ഡി-ഡാഡ്’

സ്വന്തം ലേഖകൻ

കണ്ണൂര്‍: കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി മാറ്റാനും സുരക്ഷിതമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിപ്പിക്കാനും കേരള പൊലീസിന്‍റെ ‘ഡി-ഡാഡ്’. സംസ്ഥാനത്ത് ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ സെന്‍റര്‍ (ഡി-ഡാഡ്) സ്ഥാപിക്കാന്‍ സോഷ്യല്‍ പോലീസിങ് ഡയറക്ടറേറ്റാണ് ഒരുങ്ങുന്നത്.

കുട്ടികളിലെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിം ആസക്തി, അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കല്‍, സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കല്‍, വ്യാജ ഷോപ്പിംഗ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടല്‍ എന്നിവ മാറ്റുകയാണ് കൗണ്‍സിലിങ്ങിലൂടെ ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലാണ് ആദ്യ ആറ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഡിജിറ്റല്‍ ആസക്തിയുള്ള 18 വയസ് വരെ പ്രായമുള്ളവര്‍ക്ക് സൗജന്യ കൗണ്‍സിലിങ് നല്‍കും. മാതാപിതാക്കള്‍ക്ക് കുട്ടികളുമായി നേരിട്ടെത്തി പ്രശ്ന പരിഹാരം തേടാം.

സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെയും അധ്യാപകരുടെയും സഹായത്തോടെ ഇത്തരം കുട്ടികളെ കണ്ടെത്തി കൗണ്‍സിലിങ് നല്‍കും. സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം എങ്ങനെയെന്ന് തിരിച്ചറിയുന്നതിന് രക്ഷിതാക്കളെയും പ്രാപ്തരാക്കും.

ഇതിനായി ഡി-സേഫ് എന്ന ഡിജിറ്റല്‍ ടൂള്‍കിറ്റും ഒരുക്കിയിട്ടുണ്ട്. കൗണ്‍സലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളാണെങ്കില്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടും. കൗണ്‍സലിങ്ങിനായെത്തുന്ന എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ രഹസ്യമായിരിക്കും. എല്ലാ ഡി-ഡാഡ് സെന്ററുകളിലും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരും പ്രോജക്‌ട് കോ-ഓര്‍ഡിനേറ്ററുമുണ്ടാകും.