സ്വന്തം ലേഖകൻ
ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐക്കെതിരെ പരാതി. പൊലീസുകാരൻ വീട്ടിലില്ലാത്ത സമയത്ത് രാത്രി ക്വാട്ടേഴ്സിലെത്തി ഇദ്ദേഹത്തിന്റെ ഭാര്യയോട് എസ്‌ഐ അപമര്യാദയായി പെരുമാറി എന്നാണ് പരാതി.
ആലപ്പുഴ പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ സന്തോഷിനെതിരെയാണ് പരാതി. ഇയാൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം 18 നാണ് സംഭവം നടന്നത്. പൊലീസ് ആസ്ഥാനത്ത് നിന്നും വയർലെസ്സ് സെറ്റ് വാങ്ങാൻ തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയായിരുന്നു പരാതിക്കാരിയുടെ ഭർത്താവായ പൊലീസുകാരനെ. ഇക്കാര്യം അറിഞ്ഞിട്ടും എസ്‌ഐ സന്തോഷ് യുവതിയുള്ള ക്വാട്ടേഴ്സിലെത്തി. രാത്രി എട്ടരയോടെ കോളിംഗ് ബെല്ല് കേട്ട് വാതിൽ തുറന്ന യുവതിയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് എസ്‌ഐ അകത്തേക്ക് കയറി. തുടർന്ന് അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗത്തിന് ശ്രമിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. കേസെടുത്തതിന് പിന്നാലെ എസ്‌ഐ ഒളിവിലാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്