video
play-sharp-fill
വിവാഹം, മരണാന്തര ചടങ്ങുകളടക്കം വീട്ടുകാരെക്കൂടാതെ പുറമെ നിന്നുള്ള ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്ക് പൊലീസിന്റെ അനുമതി നിർബന്ധം ; കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ നടത്തൂവെന്ന സമ്മതപത്രം പൊലീസിന് എഴുതി നൽകണം : നിർദ്ദേശങ്ങൾ ഇങ്ങനെ

വിവാഹം, മരണാന്തര ചടങ്ങുകളടക്കം വീട്ടുകാരെക്കൂടാതെ പുറമെ നിന്നുള്ള ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്ക് പൊലീസിന്റെ അനുമതി നിർബന്ധം ; കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ നടത്തൂവെന്ന സമ്മതപത്രം പൊലീസിന് എഴുതി നൽകണം : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച് മാസങ്ങൾ പിന്നിട്ടും വ്യാപനതോത് കുറയ്ക്കാൻ സാധിക്കാതായതോടെ സാമൂഹിക അകലം ഉൾപ്പെടയുള്ളവ ഉറപ്പാക്കാൻ കഴിഞ്ഞ ദിവസം മുതൽ പൊലീസിന് ചുമതല നൽകിയിരുന്നു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിക്കുന്ന രോഗികളുടെ സമ്പർക്കപ്പട്ടിക രൂപികരിക്കുന്നത് ഉൾപ്പടെയുള്ളവ പൊലീസിന്റെ ചുമലിലാണ്.

കൂടുതൽ ചുമതലകൾ നൽകിയതോടെ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് പൊലീസ്. ഇനിമുതൽ വിവാഹം, മരണാനന്തര ചടങ്ങുകൾ അടക്കം വീട്ടുകാരെക്കൂടാതെ പുറമേനിന്നുള്ള ആളുകൾ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും ഇനി പൊലീസിന്റെ അനുമതി നിബന്ധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുസംബന്ധിച്ച നിർദേശം സ്റ്റേഷൻ ഓഫീസർമാർക്ക് നൽകി. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് മുൻകൂർ അനുമതി വാങ്ങണം. ഇതിന് പുറമെ മരണം നടന്നാൽ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ചടങ്ങുകൾ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാർ എഴുതിനൽകണം. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോത് നിയന്ത്രണവിധേയമാക്കണമെന്ന നിർദേശവും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൂടുതൽ കർശനമായ നടപടികൡലേക്ക് പൊലീസ് കടന്നത്.