video
play-sharp-fill
റിസ്പ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ; കേരള പൊലീസ് ആസ്ഥാനം അടച്ചു

റിസ്പ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ; കേരള പൊലീസ് ആസ്ഥാനം അടച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : റിസപ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന പോലീസ് ആസ്ഥാനം അടച്ചു. ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി രണ്ടു ദിവസത്തേക്കാണ് പൊലീസ് ആസ്ഥാനം അടയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

അതേസമയം അവധി ദിനങ്ങൾ ആയതുകൊണ്ട് തന്നെ നടപടി പൊലീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചതോടെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിൽ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്. അൻപത് വയസ് കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നു ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ അജിതൻ(55) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജിതന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഭാര്യയിൽ നിന്നാണ് ഹൃദ്രോഗി കൂടിയായ അജിതന് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.