video
play-sharp-fill

ഹെൽമെറ്റില്ലാതെ യാത്ര ചെയ്ത വൃദ്ധനെ പൊലീസ് തടഞ്ഞ് നിർത്തി മർദ്ദിച്ചു ; സംഭവം ചടയമംഗലത്ത്

ഹെൽമെറ്റില്ലാതെ യാത്ര ചെയ്ത വൃദ്ധനെ പൊലീസ് തടഞ്ഞ് നിർത്തി മർദ്ദിച്ചു ; സംഭവം ചടയമംഗലത്ത്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : ചടയമംഗലത്ത് ഹെൽമെറ്റില്ലാത്തതിന് പൊലീസ് വയോധികന്റെ മുഖത്തടിച്ചതായി പരാതി. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമാണ് വൃദ്ധന്റെ മുഖത്തടിച്ചത്.

മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.
ആയൂരിൽ വച്ച് ബൈക്ക് തടഞ്ഞ് നിർത്തിയാണ് മഞ്ഞപ്പാറ സ്വദേശിയായ രാമാനന്ദനെ എസ്.ഐ മർദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ കൂലിപ്പണിക്കാരനാണെന്നും ഹെൽമറ്റില്ലാത്തതിന് കേസ് എടുത്തുകൊള്ളാനും പറഞ്ഞപ്പോൾ പ്രൊബേഷൻ എസ്.ഐ രാമാനന്ദനെ മർദ്ദിക്കുകയായിരുന്നു.

പൊലീസ് ഇയാളുടെ മുഖത്ത് അടിച്ചതിന് ശേഷം ജീപ്പിന്റെ പിന്നിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. വേദനമൂലം തന്നെ ആശുപത്രിയിലെത്തിക്കാൻ രാമാനന്ദൻ കരയുന്നതും വീഡിയോ ദൃശ്യങ്ങളിൽ ഉണ്ട്.

Tags :