കോഴിക്കോട്ട് പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞു; തഞ്ചാവൂരിൽ കുറുവ സംഘം താമസിക്കുന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കേരള പോലീസ് പിടികൂടി

Spread the love

കോഴിക്കോട്: 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ തമിഴ്നാട് സ്വദേശിയെ രണ്ടുമാസത്തിനുശേഷം പിടികൂടി.

video
play-sharp-fill

തഞ്ചാവൂരില്‍ കുറുവാ സംഘം താമസിക്കുന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ബാലാജിയെ ആണ് കൊയിലാണ്ടി പൊലീസ് അതിസാഹസികമായി കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടെത്തി 13കാരിയെ പീഡിപ്പിച്ച ശേഷം പിടക്കപ്പെടാതിരിക്കാന്‍ തമിഴ്‌നാട്ടിലേക്ക് കടന്നു കളയുക ആയിരുന്നു.

തമിഴ്‌നാട്ടില്‍ കളവ്, വധശ്രമം ഉള്‍പ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി. തഞ്ചാവൂര്‍ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള വീട്ടിലായിരുന്നു ബാലാജിയുടെ താസമസം.ഇവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി കളവു കേസുകളില്‍ പ്രതിയായ കുറുവ സംഘത്തിലെ മുരുകേശന്റെ മകനാണ് ഇയാള്‍. കുറച്ച്‌ കാലം മുന്‍പാണ് മുരുകേശന്‍ മരിച്ചത്. കോഴിക്കോട് ബന്ധുവിന്റെ വീട്ടില്‍ വന്ന് താമസിക്കുന്നതിനിടയില്‍ 13കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനു ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി കുറുവാ സംഘത്തിനിടയില്‍ ഒളിവു ജീവിതം തുടങ്ങി.

കോാഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജുവിന്റെ നിര്‍ദേശപ്രകാരം കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ കെ.സുമിത്ത് കുമാര്‍, എഎസ്‌ഐ സി.എം.സുനില്‍കുമാര്‍, എസ്സിപിഒ വിവേക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.