തൃശ്ശൂരിൽ പിഎച്ച്സിയിൽ ഡോക്ടർക്കും നഴ്സിനും നേർക്ക് കയ്യേറ്റം; പരിശോധന വൈകിയെന്ന് ആരോപിച്ച് അതിക്രമം; മൂന്നു യുവാക്കൾക്ക് എതിരെ കേസെടുത്തു

Spread the love

തൃശ്ശൂർ:സംസ്ഥാനത്ത് വീണ്ടും ആരോഗ്യപ്രവർത്തകർക്കെതിരെ ആക്രമണം.പഴഞ്ഞിയിലെ പിഎച്ച്സിയിൽ‌ ഡോക്ടർക്കും നഴ്സിനുമെതിരെ കയ്യേറ്റം. അതിക്രമത്തിൽ മൂന്നു യുവാക്കൾക്ക് എതിരെ കേസെടുത്തു.

പരിശോധന വൈകിയെന്ന് ആരോപിച്ചായിരുന്നു അയിനൂർ സ്വദേശി വിഷ്‌ണുരാജും സുഹൃത്തുക്കളും ഡോക്ടറെയും നഴ്സിനെയും കയ്യേറ്റം ചെയ്തത്.

വിഷ്‌ണുരാജിൻ്റെ അച്‌ഛനെ ചികിൽസിക്കാൻ വന്നപ്പോൾ ആണ് സംഭവം. പരിശോധന വൈകിയെന്ന് ആരോപിച്ചാണ് തർക്കമാരംഭിച്ചത്. പിന്നീടത് അതിക്രമത്തിലേക്കെത്തി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group