സ്വന്തം ലേഖകൻ
കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലകമ്മിറ്റിയുടെ 38–മത് ജില്ലസമ്മേളനം ജൂലൈ 3, 2024 തീയതി മുവാറ്റുപുഴ ടൗൺഹാളിൽ നടന്നു രാവിലെ 8:30 ക്ക് പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു.പ്രതിനിധിസമ്മേളനം ജില്ല പോലീസ് മേധാവി ഡോ വൈഭവ് സക്സേന ഐ പി എസ് ഉൽഘാടനം ചെയ്തു.
പോലീസ് അസോസിയേഷൻ പ്രസിഡന്റ് പി എ ഷിയാസ് അധ്യക്ഷൻ ആയി. മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് മുഖ്യാതിഥി ആയി.പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി പി ജി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഷിനോദാസ് എസ് ആർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.മുവാറ്റുപുഴ ഡിവൈഎസ്പി എ ജെ തോമസ്,മറ്റ് സംസ്ഥാനത്തെയും ജില്ലയിലെയും പോലീസ് അസോസിയേഷൻ നേതാക്കൾ എന്നിവർ ആശംസകൾ നേർന്നു .റൂറൽ ജില്ല സംഘടന റിപ്പോർട്ട് അസോസിയേഷൻ ജില്ല സെക്രട്ടറി ടി ടി ജയകുമാർ അവതരിപ്പിച്ചു.
ഉച്ചക്ക് ശേഷം വടംവലി, ആം റെസ്‌ലിംഗ് മത്സരങ്ങൾ നടക്കും. വൈകുന്നേരം ആറിന് സാംസ്‌കാരിക സായാഹ്നം ടൂറിസം ഡയറക്ടർ പി ബി നൂഹ് ഉൽഘാടനം ചെയ്യും. സിനിമ താരം വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാതിഥി ആകും.