
കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ; പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നു. പാളയം താജ് വിവാന്തയിൽ നടന്ന സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
റിപ്പോർട്ട് അവതരണം, റിപ്പോർട്ടിന്മേലുള്ള ചർച്ച, മറുപടി എന്നിവ നടന്നു.
വൈകിട്ട് നാലുമണിക്ക് നടന്ന പൊതുസമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ ഐപിഎസ്, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി നിശാന്തിനി ഐപിഎസ്, മറ്റ് സീനിയർ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു, തിരുവനന്തപുരം എംപി .ഡോ; ശശി തരൂർ, അഡീഷണൽ ചീഫ് സെക്രട്ടറി ഹോം ആൻഡ് വിജിലൻസ് വി. വേണു ഐഎഎസ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐ പി എസ്, ഹെഡ് ക്വാർട്ടേഴ്സ് എഡിജിപി പത്മകുമാർ ഐപിഎസ്, വിജിലൻസ് ഐ ജി എച്ച് വെങ്കടേഷ് ഐപിഎസ്,സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാർ ഐപിഎസ് എന്നിവരും വിവിധ പൊലീസ് സംഘടന നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.