കടകൾ കുത്തിതുറന്ന് മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിച്ചിരുന്ന യുവാവ് പൊലീസ് പിടിയിൽ; പ്രതിയെ മഫ്തിയിലെത്തിയ പൊലീസ് പിടികൂടിയത് ബാർ ഹോട്ടലിൽ നിന്നും
സ്വന്തം ലേഖകൻ
മലപ്പുറം : മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിച്ചിരുന്ന യുവാവ് പൊലീസ് പിടിയിൽ. കോട്ടയ്ക്കലിലെ നിരവധി മോഷണ കേസുകളിലെ പ്രതിയായ നെച്ചിക്കുന്നത്ത് സ്വദേശിയായ വേണുഗാനനെയാണ് പൊലീസ് പിടികൂടിയത്.
സ്ഥിരം മോഷ്ടാവായിരുന്ന പ്രതി 2002 ൽ നടന്ന ഒരു കൊലപാതകത്തിൽ ഒൻപത് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. കടകൾ കുത്തി തുറന്ന് മോഷണം നടത്തി ആ പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയുമാണ് പ്രതിയുടെ പതിവ് രീതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണത്തോടൊപ്പം കടയിലെ സി.സി.ടി.വി ഹാർഡ് ഡിസ്‌ക്ക് പ്രതി മോഷ്ടിച്ചിരുന്നു. ഇത് അന്വേഷണത്തിന് തിരിച്ചടി ആയിരുന്നു. മൊബൈൽ നമ്പർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് മഫ്തിയിലെത്തിയ പോലിസ് സംഘം കോട്ടയ്ക്കലിലെ ബാർ ഹോട്ടലിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
വിവിധ ഇടങ്ങളിൽ നിന്നായി ഇയാൾ മോഷ്ടിച്ച ഒരു ലക്ഷത്തി നാൽപതിനായിരം രൂപ പോലിസ് കണ്ടെടുത്തിട്ടുണ്ട്.പരാതി ലഭിച്ച കോട്ടയ്ക്കലിലെ മൂന്ന് മോഷണങ്ങളിലെ പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ കേസുകൾ ഉണ്ടോ എന്ന് കൂടുതൽ അന്വേഷണത്തിന് ശേഷം പറയാൻ കഴിയുകയുള്ളെന്ന് കോട്ടയ്ക്കൽ സി.ഐ സുജിത്ത് വ്യക്തമാക്കി. ഇയാളുടെ കൂട്ടുപ്രതികൾക്കായി പോലിസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.