video
play-sharp-fill
പിറന്നാൾ ആഘോഷിക്കാനെന്ന് പറഞ്ഞ് റിസോർട്ടിലേക്ക് വിളിച്ചുവരുത്തി പീഡനം ; കാറിനുള്ളിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം : പീഡന വീരൻ ടിജു ജോർജ് വീണ്ടും അഴിക്കുള്ളിലാകുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥകൾ

പിറന്നാൾ ആഘോഷിക്കാനെന്ന് പറഞ്ഞ് റിസോർട്ടിലേക്ക് വിളിച്ചുവരുത്തി പീഡനം ; കാറിനുള്ളിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം : പീഡന വീരൻ ടിജു ജോർജ് വീണ്ടും അഴിക്കുള്ളിലാകുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥകൾ

സ്വന്തം ലേഖകൻ

കൊച്ചി: വിവാഹ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ടിജു ജോർജ് എന്ന പീഡന വീരനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുറച്ച് കേരളാ പൊലീസ്. പിറന്നാൾ ആഘോഷിക്കാനെന്ന് പറഞ്ഞ് കുമ്പളത്തുള്ള റിസോർട്ടിലെത്തിച്ച് ലൈംഗീകമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് ടിജുവിനെ പൊലീസ് പിടികൂടിയത്.

ഒരു തവണ കാറിന്റെ ഡോർ ലോക്ക് ചെയ്ത് ബലം പ്രയോഗിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്. ടിജുവിനെതിരെ മലേഷ്യയിലും ദുബായിലും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹ വെബ്‌സൈറ്റിലൂടെയാണ് യുവതിയുമായി ഇയാൾ പരിചയപ്പെട്ടത്. മെസേജ് അയച്ച് വിവാഹത്തിന് താൽപര്യമറിയിച്ചതിനെ തുടർന്ന് ആദ്യം ആലോചനയിൽ താൽപര്യമില്ലെന്ന് അറിയിച്ചെങ്കിലും തുടർച്ചയായി അഭ്യർത്ഥന വന്നപ്പോൾ വീട്ടുകാരുമായി ആലോചിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ഏതാനും സുഹൃത്തുക്കളുമൊത്തുകൊച്ചിയിൽ താമസിക്കുന്ന ഫ്‌ളാറ്റിൽ അമ്മയും മുത്തശ്ശിയുമുള്ളപ്പോൾ എത്തി പെണ്ണു കാണുകയായും ചെയ്തു. അച്ഛനെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട യുവതി മാതാവിന്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്.

വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചു പോയെന്നുമാണ് യുവതിയോടും വീട്ടുകാരോടും പറഞ്ഞു വിശ്വസിപ്പിച്ചത്. തെളിവായി പൈലറ്റിന്റേതെന്നു തോന്നുന്ന യൂണിഫോം ധരിച്ച ഫോട്ടോ കാണിക്കുകയും ചെയ്തു. ഇതു വിശ്വസിച്ചാണ് വിവാഹത്തിന് സമ്മതിച്ചതെന്നു യുവതി പറഞ്ഞു.

കഴിഞ്ഞ ഡിസംബർ ആദ്യമാണ് വിവാഹാലോചന നടന്നത്. എന്നാൽ ഒരു മാസത്തിനകം വിവാഹം നടത്തണമെന്നും തനിക്ക് ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ലാത്തതിനാൽ വിവാഹ സമയത്ത് മാത്രം അടുത്ത ബന്ധുക്കളെ അറിയിക്കാമെന്നും യുവതിയോട് പറയുകയായിരുന്നു.

ഇതിനിടെ ഇയാൾ വിദേശത്തു പോയി മടങ്ങിയെത്തിയെന്നും തന്റെ പിറന്നാൾ ആണെന്നും സുഹൃത്തുക്കളെല്ലാമുണ്ടെന്നും പറഞ്ഞ് റിസോർട്ടിലേയ്ക്കു ക്ഷണിയ്ക്കുകയായിരുന്നു. അവിടെ സുഹൃത്തുക്കളെ മറ്റൊരു മുറിയിലാക്കി തന്നെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി നൽകിയ പരാതിയിലുണ്ട്.

എന്നാൽ പീഡനവിവരം പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ നമ്മൾ വിവാഹം കഴിക്കാനുള്ളവരല്ലേ എന്നു പറഞ്ഞു കരയുകയായിരുന്നു. പിന്നീട് ഒരു തവണ കാറിൽ വച്ചു കയ്യേറ്റം ചെയ്യുകയും പരാതിപ്പെടുമെന്നു പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.

ഇയാൾക്കു ഭാര്യയുണ്ടെന്നും ഗർഭിണിയാണെന്നുമുള്ള വിവരം പിന്നീടാണ് അറിയുന്നത്. ഇതിനിടെ മറ്റൊരു യുവതിയുമായി ചേർത്തലയിലെ ഒരു വീട്ടിൽ താമസിച്ചെന്ന് അറിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് അത് ഇയാളുടെ ഭാര്യയാണെന്ന് തിരിച്ചറിയുന്നത്. വഞ്ചിക്കുകയാണ് എന്നറിഞ്ഞതോടെ തളർന്നു പോയ യുവതി മാതാവുമൊത്ത് എത്തി പൊലീസിൽ പരാതി പറയുകയായിരുന്നു.

മാസങ്ങൾ കഴിഞ്ഞിട്ടും പരാതിയിൽ നടപടിയുണ്ടാകാത്തത് പ്രതിയുടെ പിതാവിന്റെ ഇടപെടലിലാണെന്നാണ് സംസയം. അച്ഛൻ യുവതിയെ ഫോണിൽ വിളിച്ച് ഒത്തുതീർപ്പിനു ശ്രമിച്ചിരുന്നു. നഷ്ടപരിഹാരമായി പണം നൽകാമെന്നായിരുന്നു പിതാവിന്റെ വാഗ്ദാനം. ഇത് യുവതി നിരസിക്കുകയായിരുന്നു.

ഇയാൾക്ക് ബാങ്കിൽ ലോണടയ്ക്കാനുണ്ടെന്നു പറഞ്ഞപ്പോൾ 25 പവൻ സ്വർണം കൊടുത്തു. പിന്നീട് പരാതി നൽകുമെന്നു വന്നതോടെ പത്തു പവൻ സ്വർണം മടക്കി നൽകിയെന്നും യുവതി പറയുന്നു.

വിവാഹ വെബ്‌സൈറ്റിലൂടെ വിവാഹ വാഗ്ദാനം നൽകി 17 പെൺകുട്ടികളിൽനിന്ന് പണം തട്ടിയ കേസിൽ 2013ൽ മലേഷ്യയിൽനിന്ന് കയറ്റി അയച്ചതാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ കോട്ടയം സ്വദേശിനി ഇയാൾക്കെതിരെ നൽകിയ സമാന തട്ടിപ്പു കേസിൽ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

എറണാകുളം സൗത്ത് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ലൈംഗിക പീഡനം നടന്നത് കുമ്പളത്തുള്ള സ്വകാര്യ റിസോർട്ടിലായതിനാൽ കേസ് ആ പരിധിയിലെ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

എറണാകുളം സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്രെയുടെ ്കുറിച്ച് മേൽ നോട്ടത്തിൽ എറണാകുളം അസി. കമ്മിഷണർ ബി.ഗോപകുമാർ, പനങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ എം.ആർ.സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

പരാതി ലഭിച്ചതോടെ സംസ്ഥാനം വിട്ട പ്രതിക്കായി ബെംഗളൂരുവിൽ ഉൾപ്പടെ നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു അറസ്റ്റ്. ഇയാൾ കൂടുതൽ പേരെ കേരളത്തിലും സമാന രീതിയിൽ വലയിൽ വീഴ്ത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.