
പ്രതിയുടെ എടിഎം കാര്‍ഡുപയോഗിച്ച് പണമെടുത്തെന്ന് ആരോപണം; കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്; സി.ഐ അടക്കമുള്ള നാല് പേര്‍ക്കെതിരെ കേസ്
സ്വന്തം ലേഖിക
കൊച്ചി: പ്രതിയെ പിടികൂടാൻ സംസ്ഥാനത്തെത്തിയ കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് കേരള പൊലീസ്.
വൈറ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷൻ സി.ഐ അടക്കമുള്ള നാല് പേര്‍ക്കെതിരെയാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ പിടികൂടാൻ വന്ന സംഘം പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
കര്‍ണാടകയിലെ വൈറ്റ്ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവര്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയില്‍ കസ്റ്റഡിയിലാകുന്നതും പിന്നീട് കേസെടുക്കുന്നതും.
Third Eye News Live
0