video
play-sharp-fill

പ്രായപൂർത്തിയാവാത്ത മകളെ സ്വന്തം കാമുകൻ മൂന്ന് തവണ പീഡിപ്പിച്ചപ്പോൾ ആരോടും പറയരുതെന്ന് അമ്മയുടെ ഭീഷണി ; അച്ഛനോട് പറഞ്ഞാൽ അയാൾക്കൊപ്പം പോകുമെന്നും അമ്മ ; ഒടുവിൽ പൊലീസ് കേസെടുത്തപ്പോൾ കാമുകനൊപ്പം പോയ യുവതിയും പൊലീസ് പിടിയിൽ

പ്രായപൂർത്തിയാവാത്ത മകളെ സ്വന്തം കാമുകൻ മൂന്ന് തവണ പീഡിപ്പിച്ചപ്പോൾ ആരോടും പറയരുതെന്ന് അമ്മയുടെ ഭീഷണി ; അച്ഛനോട് പറഞ്ഞാൽ അയാൾക്കൊപ്പം പോകുമെന്നും അമ്മ ; ഒടുവിൽ പൊലീസ് കേസെടുത്തപ്പോൾ കാമുകനൊപ്പം പോയ യുവതിയും പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: ഒൻപതു വയസുകാരിയായ മകളെ കാമുകന് കാഴ്ച വെച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ യുവതിയെയും കാമുകനും പൊലീസ് പിടിയിൽ. വളാഞ്ചേരിയിലാണ് സംഭവം നടന്നത്.

ഇരിമ്പിളിയം വലിയകുന്ന് കൊടുമുടി ചേമ്പ്രാന്മാരിൽ സുഭാഷ് (30), വളഞ്ചേരിയിലെ 28 കാരി എന്നിവരെയാണ് വളഞ്ചേരി എസ് എച്ച് ഒ എം കെ ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 മാർച്ച് മാസത്തിലാണ് യുവതിയുടെ ഒൻപത് വയസുള്ള പെൺകുട്ടിയെ സുഭാഷ് പീഡനത്തിനിരയാക്കിയത്. ഇയാൾ പീഡിപ്പിച്ച വിവരം കുട്ടി അമ്മയോട് സംഭവം പറഞ്ഞപ്പോൾ ആരോടും പറയരുതെന്നും അച്ഛനോട് പറഞ്ഞാൽ ഞാൻ അയാൾക്കൊപ്പം പോകുമെന്നും യുവതി പറയുകയായിരുന്നു.

മൂന്ന് തവണ ഇയാൾ പീഡനം നടത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് കേസെടുത്തപ്പോൾ യുവതി ഇയാളോടൊപ്പം ഒളിച്ചോടുകയായിരുന്നു.

ഇരുവരും തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കാവുംപുറം മീമ്പാറയിൽ വാടക ക്വട്ടേഴ്‌സിൽ താമസിച്ച് വരികെയായിരുന്നു. ഇരുവർക്കുമെതിരെ പോക്‌സോ വകുപ്പും, പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കസ്റ്റിയിലെടുത്ത യുവാവിനെയും യുവതിയെയും തിരൂർ കോടതിയിൽ ഹാജരാക്കി. എസ്‌ഐ. മുരളീകൃഷ്ണൻ, പ്രബേഷൻ എസ്,ഐ, മധുബാലകൃഷ്ണൻ, ഐഎസ്‌ഐമാരായ പ്രമോദ്, ജയപ്രകാശ്, ഇക്ബാൽ, രജേഷ്, ജോബിൻ, സ്‌പെഷൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട്, വനിതാ സി.പി.ഒ ഷമീറ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.