യുവാവിനെ യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകർത്തി ലക്ഷങ്ങൾ കവർന്ന സംഭവം ; മുഖ്യപ്രതി പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കൊടുങ്ങല്ലൂർ: യുവാവിനെ യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകർത്തി ഏഴു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. ഒല്ലൂർ മരത്താക്കര അക്കരപ്പുറം വീട്ടിൽ നൈസണിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വള്ളിവട്ടം ഇടവഴിക്കൽ ഷെമീന (38), തൃശ്ശൂർ പള്ളത്തുപറമ്പിൽ അനൂപ്കുമാറിനെയും (24) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തൃശ്ശൂർ സ്വദേശിയായ യുവാവിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാമെന്നു പറഞ്ഞ് കൊടുങ്ങല്ലൂരിലെ അപാർട്ട്‌മെന്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം യുവതികൾക്കൊപ്പം ഇരുത്തി ഫോട്ടോയും വീഡിയോയും പകർത്തുകയായിരുന്നു. യുവാവിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതാദ്യമായല്ല ഷെമീനയും കൂട്ടാളികളും അറസ്റ്റിലാകുന്നത്. സമാനമായ സാഹചര്യത്തിൽ ഷെമീനയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. കണ്ണൂർ സ്വദേശിയായ യുവാവിനെ കൊടുങ്ങല്ലൂരിലെ ഇതേ അപ്പാർട്‌മെന്റിൽ എത്തിച്ച് പണം തട്ടുകയായിരുന്നു പ്രതികൾ.