video
play-sharp-fill

വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ബന്ധുക്കളെ പിടിച്ചുമാറ്റാനെത്തിയ വയോധിക കുഴഞ്ഞ് വീണ് മരിച്ച സംഭവം ; രണ്ട് പേർ പൊലീസ് പിടിയിൽ

വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ബന്ധുക്കളെ പിടിച്ചുമാറ്റാനെത്തിയ വയോധിക കുഴഞ്ഞ് വീണ് മരിച്ച സംഭവം ; രണ്ട് പേർ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സൗത്ത് തുമ്പയിൽ രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ മരിച്ച സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. സംഭവത്തിൽ പ്രദേശവാസികളായ ജോസ്, ജൂഡ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേസിൽ ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിനിടെ പിടിച്ചുമാറ്റാമെത്തിയ അറുപത്തിയഞ്ച് വയസുകാരി മേരിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടു കൂടിയാണ് സംഘർഷമുണ്ടായത്. ബന്ധുക്കളായ രണ്ട് വീട്ടുകാർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ സംഘർഷത്തിൽ ഉൾപ്പെട്ടവർ പലരും ബന്ധുക്കളായതിനാൽ പിടിച്ചു മാറ്റാൻ എത്തിയതായിരുന്നു മേരി. എന്നാൽ ഹൃദ്രോഗിയായ മേരി കുഴഞ്ഞ് വീഴുകയായിരുന്നു.

തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കൂടാതെ സംഘർഷത്തിൽ പരിക്കേറ്റ മൂന്നുപേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.