video
play-sharp-fill

അടിവസ്ത്രം മാത്രമിട്ടേ മനീഷ് മോഷണത്തിനിറങ്ങൂ…! നാട്ടുകാരുടെ ഉറക്കം കിടത്തിയ ‘ടാർസൻ മനീഷ്’ പൊലീസ് പിടിയിൽ ; പിടിയിലായത് കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ നാൽപതിലേറെ കേസുകളിൽ പ്രതിയായ യുവാവ്

അടിവസ്ത്രം മാത്രമിട്ടേ മനീഷ് മോഷണത്തിനിറങ്ങൂ…! നാട്ടുകാരുടെ ഉറക്കം കിടത്തിയ ‘ടാർസൻ മനീഷ്’ പൊലീസ് പിടിയിൽ ; പിടിയിലായത് കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ നാൽപതിലേറെ കേസുകളിൽ പ്രതിയായ യുവാവ്

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : അടിവസ്ത്രം ധരിച്ച് മോഷണം നടത്തുന്ന ടാർസൻ മനീഷ് പൊലീസ് പിടിയിൽ. ചാലക്കുടിയിലെ വിവിധ ഭാഗങ്ങളിൽ വീടിന്റെ ജനൽ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങൾ മോഷ്ടിച്ച ഈരാറ്റുപേട്ട അയ്യപ്പൻതട്ടേൽ വീട്ടിൽ ടാർസൻ മനീഷ്(മനീഷ് മധു 39) പൊലീസ് പിടിയിൽ.

എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലായി നാൽപതിലേറെ മോഷണക്കേസുകളിൽ പ്രതിയാണ് മനീഷ്. അടിമാലി കല്ലാർകുട്ടി റോഡിനു സമീപമുള്ള വാടക വീട്ടിലാണ് ഇപ്പോൾ മനീഷ് താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.സി.ടിവി കാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. അടിവസ്ത്രം മാത്രം ധരിച്ച ഒരാളുടെ അവ്യക്ത ചിത്രത്തിൽ നിന്നുമാണ് പൊലീസിന് സൂചന ലഭിച്ചത്. ചാലക്കുടിയിലെത്തിയതോടെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്തുനിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്.

അടി വസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തുന്നത് കാരണമാണ് മനീഷിന് ‘ടാർസൻ’ എന്ന പേരു വീണതെന്നു പൊലീസ് അറിയിച്ചു. അന്വേഷണത്തിനിടയിൽ മനീഷിന്റെ തിരോധാനമാണു ശ്രദ്ധ ഇയാളിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായത്. മുമ്ബു പിടിയിലായപ്പോൾ ഉപയോഗിച്ചിരുന്ന സിം കാർഡുകളും വിലാസങ്ങളുമെല്ലാം ഉപേക്ഷിച്ചായിരുന്നു അടിമാലിയിലെ ഒളിസങ്കേതത്തിൽ വാടകയ്ക്ക് താമസിച്ചത്.

സർക്കാർ ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിയായിരുന്നു വീട് തരപ്പെടുത്തിയത്. മോഷ്ടിച്ച ആഭരണങ്ങൾ വിൽപന നടത്തുന്നതിനും ഈ ലേബൽ ഇയാൾ ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. പുതുതായി വാങ്ങിയ കാറിൽ െവെകുന്നേരങ്ങളിൽ പുറപ്പെട്ട് കോതമംഗലത്തോ പെരുമ്പാവൂരിലോ എത്തി കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്താണു മോഷണം നടത്തേണ്ട സ്ഥലത്ത് എത്തിച്ചേരുന്നത്. അവിടെവച്ച് മൊെബെൽ ഫോണും സ്വിച്ച് ഓഫ് ചെയ്യും. പിന്നീട് അടിമാലിയിൽ തിരിച്ചെത്തിയിട്ടേ ഫോൺ ഓൺ ചെയ്യൂ.

മാന്യനായി വസ്ത്രം ധരിച്ച് സഞ്ചരിക്കുകയും മോഷണം നടത്തേണ്ട പ്രദേശത്തെത്തിയാൽ അടിവസ്ത്രം മാത്രം ധരിക്കുകയും ചെയ്യുന്നതാണ് മനീഷിന്റെ പ്രത്യേകത.ഡിസംബർ 22 ന് നോർത്ത് ചാലക്കുടി പള്ളിയുടെ പിന്നിലെ വീട്ടിലും 24ന് ഗോൾഡൻ നഗറിലെ വീട്ടിലുമാണു മോഷണം നടന്നത്. ശബ്ദമുണ്ടാക്കാതെ ജനൽപാളി കുത്തിത്തുറന്ന് വീട്ടുകാർ ഗാഢനിദ്രയിലായതോടെയാണ് മോഷണം നടത്തിയത്.