വിർച്വൽ അറസ്റ്റ് ചെയ്യുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാ​ഗ്രത നിർദേശം; ഫെയ്സ്‌ബുക്ക് പേജിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്; വീഡിയോ കാണാം

Spread the love

തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. പോലീസിന്റെ ഫെയ്സ്‌ബുക്ക് പേജിലൂടെയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നിങ്ങൾ അയച്ച പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്നോ നിങ്ങൾ ഏതോ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നോ പറഞ്ഞ് പോലീസിന്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജൻസിയുടെയോ പേരിൽ ആരെങ്കിലും നിങ്ങളെ വിളിച്ചേക്കാം.

മുതിർന്ന പോലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോ കോളിൽ ആണ് തട്ടിപ്പുകാർ എത്തുന്നത്. നിങ്ങളുടെ അക്കൗണ്ടിലെ പണം പരിശോധനയ്ക്കായി റിസർവ് ബാങ്കിലേയ്ക്ക് ഓൺലൈനിൽ അയയ്ക്കാനായി അവർ ആവശ്യപ്പെടും. നിങ്ങൾ വിർച്വൽ അറസ്റ്റിൽ ആണെന്നും പറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://www.facebook.com/watch/?v=963730332187528

 

ഒരിക്കലും ഇത്തരം തട്ടിപ്പിൽ വീഴരുത്. ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ ബന്ധപ്പെടണമെന്നും വീഡിയോയിൽ പോലീസ് ആവശ്യപ്പെടുന്നു.