video
play-sharp-fill
നടി അഹാനാ കൃഷ്ണകുമാറിന്റെ വീടിന് നേരെ ആക്രമണം; ഗേറ്റ് പൊളിച്ച്, വീടിനുള്ളിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച അക്രമി മലപ്പുറത്തുകാരന്‍ ഫസിലുള്‍ അക്ബര്‍

നടി അഹാനാ കൃഷ്ണകുമാറിന്റെ വീടിന് നേരെ ആക്രമണം; ഗേറ്റ് പൊളിച്ച്, വീടിനുള്ളിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച അക്രമി മലപ്പുറത്തുകാരന്‍ ഫസിലുള്‍ അക്ബര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ചലച്ചിത്ര താരം അഹാനാ കൃഷ്ണകുമാറിന്റെ വീടിന് നേരെ ആക്രമണം. മലപ്പുറം സ്വദേശിയായ ഫസിലുള്‍ അക്ബറാണ് അക്രമണശ്രമം നടത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഗേറ്റ് പൊളിക്കുന്ന ബഹളം കേട്ട് പുറത്തെത്തിയ കൃഷ്ണകുമാര്‍ കണ്ടത് അസഭ്യം പറയുന്ന ഫസിലുളിനെയാണ്. വീട്ടിലേക്ക് ചാടിക്കയറാനും ഇയാള്‍ ശ്രമിച്ചു. അകത്തേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണകുമാര്‍ തടഞ്ഞു. എന്നാല്‍ യുവാവ് ബല പ്രയോഗത്തിന് മുതിര്‍ന്നു. ഇതോടെ വട്ടിയൂര്‍ക്കാവ് പൊലീസിനെ വിളിച്ചു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ബിടെക് പൂര്‍ത്തിയാക്കാത്ത യുവാവ് നാട്ടിലും സ്ഥിരം പ്രശനക്കാരനാണെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. അതിക്രമിച്ച് കയറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. ഇതെല്ലാം പൊലീസിനെ തെറ്റിധരിപ്പിക്കാനാണോ എന്നും പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി അനുഭാവിയായ കൃഷ്ണകുമാറിന് നേരെ പലവിധ ഭീഷണികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ വീട്ടിലേക്കുള്ള അതിക്രമത്തേയും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.