ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി

Spread the love

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനെത്തിയ യുവാവിനെ ലാത്തികൊണ്ട് മര്‍ദിച്ച സിഐക്കെതിരെ പരാതി. പൊങ്ങംമൂട് സ്വദേശി കിരണിനാണ് ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദനമേറ്റത്. ശ്രീകാര്യം സി.ഐ തന്നെ മര്‍ദ്ദിച്ചെന്നും, പരാതി നല്‍കിയാല്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

video
play-sharp-fill

മാര്‍ച്ച് രണ്ടിന് ചെല്ലമംഗലം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. വീട്ടിലേക്ക് പോവുകയായിരുന്ന കിരണ്‍ ഗതാഗത തടസം കാരണം വഴിയില്‍പ്പെട്ടു. ഉത്സവത്തിനിടെ ഉണ്ടായ അടിപിടി പിരിച്ചുവിടാന്‍ പൊലിസ് ലാത്തിവീശി.

സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന സുഹൃത്തിന്റെ ബൈക്ക് എടുക്കാന്‍ എത്തിയ കിരണും ഇതിനിടയില്‍ പെട്ടു. ലാത്തിയുമായി അടുത്തെത്തിയ സി ഐ കിരണിനോട് മാറാന്‍ പറഞ്ഞു. ബൈക്കെടുക്കാന്‍ വന്നതാണെന്ന് കിരണ്‍ പറഞ്ഞപ്പോള്‍ പ്രകോപിതനായ സിഐ മര്‍ദിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് ജങ്ഷന്‍ വരെ കിരണിനെ വലിച്ചുകൊണ്ട് പോയെന്നും പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group